ഉറി ഭീകരാക്രമണം: അക്രമികളെ സഹായിച്ചത് രണ്ട് വിദ്യാര്‍ത്ഥികള്‍

സെപ്തംബറില്‍ ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന് ഭീകരരെ വഴികാട്ടിയത് പത്താം ക്ലാസുകാരയ രണ്ട് വിദ്യാര്‍ത്ഥികളാണെന്ന് റിപ്പോര്‍ട്ട്.

അക്രമണം നടന്ന് ദിവസങ്ങള്‍ക്കം ഇവര്‍ അറസ്റ്റിലായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫൈസല്‍ ഹുസൈന്‍ അവാന്‍, അക്സാന്‍ ഖുര്‍ഷിദ് എന്നിവരെയാണ് സൈന്യം അറസ്റ്റ് ചെയ്തത്.
തീവ്രവാദികളെ നുഴഞ്ഞ് കയറാന്‍ സഹായിച്ചതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഫൈസല്‍ പാക് അധീന കശ്മീര്‍ സ്വദേശിയും അക്‌സാന്‍ ഖുര്‍ഷിദ് മുസാഫറാബാദിലെ ഖിലയാന ഖുര്‍ദ് സ്വദേശിയുമാണ്.

uri attack, terrorist, students helped

NO COMMENTS

LEAVE A REPLY