അഗസ്റ്റ വെസ്റ്റ് ലാന്റ് അഴിമതി; വ്യോമസേനാ മുൻ മേധാവി അറസ്റ്റിൽ

Former Air Chief SP Tyagi Arrested By CBI In VVIP Chopper Scam

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ അഴിമതിയിൽ വ്യോമസേനാ മുൻമേധാവി എസ് പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. 3,600 കോടി രൂപയുടെ അഴിമതിക്കേസായ ഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ത്യാഗിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ്യിൽ ത്യാഗിയെ സിബിഐ തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ഇതാദ്യമായാണ് ഇന്ത്യൻ സേനയുടെ മേധാവി അഴിമതി ആരോപണത്തിന് വിധേയനാകുന്നതും അറസ്റ്റിലാകുന്നതും.

2005 ഡിസംബർ 31 മുതൽ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കെയാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി
കോപ്റ്ററുകൾ വാങ്ങാൻ തീരുമാനിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ത്യാഗി കൈക്കൂലി വാങ്ങി എന്നതാണ് കേസ്.
|
Former Air Chief SP Tyagi Arrested By CBI In VVIP Chopper Scam

NO COMMENTS

LEAVE A REPLY