ജയലളിതയുടെ മരണം സംശയാസ്പദം. അന്വേഷണം വേണമെന്ന് ഗൗതമി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് നടി ഗൗതമി. തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് ഈ ആവശ്യം. ജയലളിതയുടെ ചികിത്സയേയും മരണത്തേയും കുറിച്ച് അന്വേഷിക്കണം.
ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ല. രഹസ്യസ്വഭാത്തോടെ അകറ്റി നിര്‍ത്തിയത് എന്തിനാണെന്ന് അറിയണം. ചികിത്സ, രോഗം തുടങ്ങി ആശുപത്രിയിലായത് മുതല്‍ മരണം വരെ എല്ലാം സംശയാസ്പദമാണ്. ജയലളിതയെ മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്നമൊക്കെയുള്ള കാരണങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകരുത്. എന്നും ബ്ലോഗിലുണ്ട്.