ഹൈദ്രാബാദില്‍ കെട്ടിടം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു

building-collapse

ഹൈദ്രാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ ഈ കെട്ടിടമാണിത്. അഞ്ച് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.  ദേശീയ ദുരന്തനിവാരണ സേനയുടെ കീഴിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

NO COMMENTS

LEAVE A REPLY