അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം

iffk

21 ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം.പത്ത് മണിയോടെ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ലോകത്തിന്‍െറ വിവിധ മുഖങ്ങളെ അടയാളപ്പെടുത്തുന്ന 62 രാജ്യങ്ങളില്‍ നിന്നുള്ള 184 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിശാഗന്ധിയിലെ തുറന്ന വേദിയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയായിരിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ചെക്-സ്ലോവാക്യന്‍ സംവിധായകന്‍ ജിറിമെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ അഫ്ഗാന്‍ സംവിധായകന്‍ നവീദ് മഹ്മൂദിയുടെ ‘പാര്‍ട്ടിങ്’ (റഫ്തന്‍) പ്രദര്‍ശിപ്പിക്കും. മൂന്നാംലോക രാജ്യങ്ങളില്‍ ഏറ്റവും അരക്ഷിതമാക്കപ്പെട്ട അഫ്ഗാനിസ്താനിലെ ജനതയുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് ചിത്രം.

ഇന്നത്തെ ചിത്രങ്ങള്‍

രാവിലെ

10.00 കൈരളി: ദി അറൈവല്‍ ഓഫ് കോണ്‍റാഡോ

10.00 ടാഗോര്‍: ഇന്‍ഡിവിസിബിള്‍

10.15 ശ്രീ: അലോയ്‌സ്

10.30 നിള: ട്വോസ്

11 കലാഭവന്‍: സാന്റ ആന്‍ഡ് ആന്ദ്രെ
ഉച്ചയ്ക്ക്
2 മണി കൈരളി: എ ബ്ലു മൗത്ഡ് ഫെയ്‌സ്

2.15 ശ്രീ: മോറിസ് ഫ്രം അമേരിക്ക

2.30 നിള എന്‍ഡോര്‍ഫൈന്‍

3.00 കലാഭവന്‍: ഇനാപ്റ്റബിള്‍

3.30 ടാഗോര്‍: ബീയിങ് 17

IFFK, kerala, trivandrum, film festival

NO COMMENTS

LEAVE A REPLY