കർണ്ണാടക മുഖ്യമന്ത്രിയ്ക്കും മോഡി സന്ദർശനാനുമതി നിഷേധിച്ചു

Siddaramaiah ‘denied’ appointment with PM Modi

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നൽകിയില്ല. വരൾച്ചയടക്കമുള്ള സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രിയ നേരിൽ കാണാനുള്ള അവസരമാണ് സിദ്ധരാമയ്യയ്ക്ക് നിഷേധിക്കപ്പെട്ടത്.

സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. രണ്ട് മൂന്ന് തവണ ആവശ്യമറിയിച്ചിട്ടും കാണാനുള്ള അനുമതി നിഷേധിച്ചത് വിചിത്രമായ നടപടിയാണെന്നും ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും മോഡി ഇങ്ങനെയാണോ പെരുമാറുകയെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

പ്രധാനമന്ത്രിയെ കാണാനായില്ലെങ്കിലും സംസ്ഥാനത്തെ എം.പിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

നേരത്തെ കേരളത്തിൽ നിന്നുള്ള മുഖ്യമന്ത്രിയടക്കമുള്ള സർവകക്ഷി സംഘത്തെ കാണാനും പ്രധാനമന്ത്രി അനുമതി നിഷേധിച്ചിരുന്നു. സഹകരണ മേഖലയിലെ പ്രതിസന്ധി അറിയിക്കാനായിരുന്നു സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയുടെ അനുമതി ചോദിച്ചിരുന്നത്.

Karnataka CM Siddaramaiah ‘denied’ appointment with PM Modi

NO COMMENTS

LEAVE A REPLY