ബോളിവുഡ് താരങ്ങളുടെ അധികമാരും കാണാത്ത വിവാഹ ചിത്രങ്ങൾ

1999 ൽ ആണ് കാജോളും, അജയ് ദേവ്ഗണും വിവാഹിതരായത്. പരമ്പരാഗത മഹാരാഷ്ട്രൻ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം.ഷാറുഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ എന്നിവർ കാജോളിന്റെ മെഹന്ദി ചടങ്ങിൽ
7 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 1987 ലാണ് ജാക്കി ഷറോഫും അയ്ഷ ദത്തും വിവാഹിതരാവുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു ഷാഹിദ് കപൂർ-മീര രാജ്പുത് ദമ്പതികളുടേത്. പരമ്പരാഗത പഞ്ചാബി ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം. 2015 ലാണ് ഇരുവരും വിവാഹിതരായത്.
ദേവി ഡി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് കൽക്കി കോച്ചിലനും, സംവിധായകൻ അനുരാഗ് കശ്യപും വിവാഹിതരാവുന്നത്. രണ്ടു വർഷത്തോളം പ്രണയിച്ച ഇവർ, 2011 ലാണ് വിവാഹിതരാവുന്നത്.
2008 ൽ ഗോവിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് നടൻ സഞ്ചയ് ദത്തും,
മാന്യതയും വിവാഹിതരാവുന്നത്.
കരീഷ്മാ കപൂറും ഭർത്താവ് സഞ്ചയ് കപൂറും. കരീഷ്മയുടെ സഹോദരി കരീനയെയും കാണാം ചിത്രത്തിൽ.
ബോളിവുഡ് നടൻ ഹൃത്തിക് റോഷന്റെയും ഭാര്യ സുസെയ്ൻ ഖാന്റെയും മെഹന്ദി ചടങ്ങ്. 2000 ലാണ് ഇരുവരും വിവാഹിതരായത്.
അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ദമ്പതികളുടെ ‘സാത് ഫേര’. 2007 ലാണ് ഇരുവരും വിവാഹിതരായത്.
ധർമേന്ദ്രയുടെയും ഹേമാമാലിനിയുടെയും വിവാഹം. ബോളിവുഡിലെ ‘ഡ്രീം ഗേളും’, ബി-ടൗണിലെ ഹീ-മാനും വിവാഹിതരായത് 1980 ലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here