പുന:സംഘടന ഗ്രൂപ്പ് നോക്കിയല്ല- വി.എം സുധീരന്‍

vm-sudheeran

ഡി.സി.സി പ്രസിഡന്‍റുമാരുടെ പുനഃസംഘടന നടത്തിയത് ഗ്രൂപ്പ് നോക്കിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. ഈ തീരുമാനം  ആരുടെയും നഷ്ടമല്ല, മറിച്ച് പാര്‍ട്ടിയുടെ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മെറിറ്റ് അടിസ്‌ഥാനമാക്കിയാണ് ഡി.സി.സികൾ പുനഃസംഘടിപ്പിച്ചത്. കാര്യക്ഷമതയായിരുന്നു ഇതിന്റെ മാനദണ്ഡം. പുതിയനിര കോൺഗ്രസിന് കൂടുതൽ യുവത്വം പകരും.സുധീരന്‍ പറഞ്ഞു.
ഇന്നലെയാണ് പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയായിരുന്നു പുനഃസംഘടന.

 

NO COMMENTS

LEAVE A REPLY