പി വിശ്വംഭരൻ അന്തരിച്ചു

p viswambaran

സ്വാതന്ത്ര സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ പി വിശ്വംഭരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. മുൻ പാർലമെന്റ് അംഗമായിരുന്നു അദ്ദേഹം. 1967 ൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചാണ് അദ്ദേഹം പാർലമെന്റിലെത്തിയത്.

1973 ൽ രൂപീകരിച്ച ഇടത് പക്ഷ ജനാധിപത്യ മുന്നണി(എൽഡിഎഫ്)ന്റെ ആദ്യ കൺവീനറായിരുന്നു പി വിശ്വംഭരൻ. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ശക്തമായി പ്രതിരോധിക്കാൻ പാർട്ടിയ്‌ക്കൊപ്പം പി വിശ്വംഭരനുമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY