അഴിമതിയ്‌ക്കെതിരെ പോരാടുന്നവർക്കൊപ്പം സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി

pinarayi vijayan fb post

അന്വേഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി വിരുദ്ധ ദിനമായ ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയ്‌ക്കെതിരെ പോരാടുന്നവർക്കൊപ്പം സർക്കാരുണ്ടെന്നും യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതി ലഭിച്ചാൽ കറകളഞ്ഞ ഉദ്യോഗസ്ഥർക്കാണെങ്കിൽപോലും അന്വേഷണം നേരിടേണ്ടി വരും. ഇത് സാധാരണം മാത്രമാണ്. എന്നാൽ അതിന് അമിത പ്രധാന്യം നൽകുന്നത്
ശരിയല്ലന്നും വലിയ അഴിമതികൾ മൂടിവെക്കപ്പെടുന്നുണ്ട് അതിനെതിരെ ശക്തമായ നടപടി വേണമെന്നും മുഖ്യമന്ത്രി.

പുതിയ സർക്കാർ അധികാരമേറ്റ് ആറ് മാസത്തിനുള്ളിൽ അഴിമതി കുറയ്ക്കാനായെന്ന് ചടങ്ങിൽ പങ്കെടുത്ത വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്.

world anti corruption day

NO COMMENTS

LEAVE A REPLY