ഫെഡറൽ ബാങ്ക് ശാഖയിൽ തീപിടുത്തം

fedEral bank

ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് സമീപമുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ തീപ്പിടുത്തം. ബാങ്ക് കെട്ടിടത്തിനുള്ളിൽ എ.ടി.എം കൺട്രോൾ റൂമിനോട് ചേർന്നായിരുന്നു ആദ്യം തീ പടർന്നത്. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

തീ പിടുത്തത്തിൽ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും പൂർണമായി കത്തി നശിച്ചു. സ്‌ട്രോംഗ് റൂമിലേക്ക് തീ പടരാഞ്ഞതിനാൽ പണത്തിനും മറ്റു വസ്തുക്കൾക്കും കേടുപാടില്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

NO COMMENTS

LEAVE A REPLY