ഐഎഫ്എഫ്‌കെയിൽ ഇന്ന് 63 ചിത്രങ്ങൾ

iffk

ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്നത് 63 സിനിമകൾ. ഇന്റർനാഷണൽ വിഭാഗത്തിൽ 3 സിനിമകളും ഒരുക്കിയിരിക്കുന്നു. മലയാള സിനിമാ വിഭാഗത്തിൽനിന്ന് ആറടി ഇന്ന് പ്രദർശനത്തിനെത്തുന്നു. സജി പാലമേൽ സംവിധാനം ചെയ്ത ആറടി ടാഗോർ തീയേറ്ററിൽ വൈകീട്ട് 6-15ന് പ്രദർശിപ്പിക്കും.

ഇന്റർനാഷമൽ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

  • കോൾഡ് ഓഫ് കലണ്ടർ – മുസ്തഫ കരെ
  • സിങ്ക് – ബ്രറ്റ് മൈക്കേൽ

കുടിയേറ്റ വിഭാഗത്തിലെ രണ്ട് ചിത്രങ്ങൾ

  • ലാസ്റ്റ് ഡെയ്‌സ് ഓഫ് ദി സിറ്റി – ഈജിപ്ത്
  • സോയ് നീറോ – ജർമ്മനി

ആദരാഞ്ജലി വിഭാഗത്തിൽ അബ്ബാസ് കിയെരോസ്മിയുടെ വിന്റ് വിൽ ക്യാരി പ്രദർശനത്തിനെത്തും.