Advertisement

അമേരിക്കയിൽനിന്ന് ഇന്ത്യയ്ക്കാരെ പിരിച്ചുവിടും

December 10, 2016
Google News 2 minutes Read
Won’t allow H1B visa holders to replace US workers: Trump

അമേരിക്കയിൽ വിദേശികൾക്ക് തൊഴിലവസരങ്ങൾ നഷ്ടമായേക്കും. അമേരിക്കക്കാർക്ക് പകരം വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

തൊഴിലാളികൾക്ക് എമിഗ്രേഷനില്ലാതെ താൽക്കാലികമായി ജോലി ചെയ്യാൻ സാധിക്കുന്ന എച്ച്-1 ബി (H-1B) വിസ വഴി നിയമനം നടത്താൻ അനുവദിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

എന്താണ് എച്ച്-1 ബി

വിദേശികളെ വിദഗ്ധ തൊഴിലാളികളിൽ   എമിഗ്രേഷനില്ലാതെ     നിയമിക്കാൻ
അനുവദിക്കുന്ന
പ്രത്യേക വിസാ
നിയമമാണ് എച്ച്-1 ബി

ഈ നിയമം നിലവിൽ വരുന്നതോടെ ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾക്ക് അമേരിക്കയിൽ തൊഴിൽ നഷ്ടമാകും. അവസാന അമേരിക്കക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു.

പ്രമുഖ കമ്പനിയായ ഡിസ്‌നി വേൾഡ് അമേരിക്കക്കാരെ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തിൽ വിദേശികൾക്ക് തൊഴിൽ നൽകുന്നതായി ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും ട്രംപ്.

Won’t allow H1B visa holders to replace US workers: Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here