ശിരോവസ്ത്രം വിലക്കി: അധ്യാപിക രാജി വച്ചു

Asked to discard hijab

ക്ലാസ് എടുക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കരുതെന്ന സഹപ്രവര്‍ത്തകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അധ്യാപിക രാജി വച്ചു. മുബൈ കുര്‍ളയിലെ സ്ക്കൂള്‍ അധ്യാപിക ഷബീനാ ഖാനാണ് രാജിവച്ചത്.

ഭാരത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ വിവേക് ഇംഗ്ലീഷ് സ്ക്കൂളില്‍ അധ്യാപികയാണ് ഷബീന. സഹപ്രവര്‍ത്തകരില്‍ ഒരാളാണ് ഷബീനയോട് ക്ലാസില്‍ ശിരോവസ്ത്രം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഷബീന പ്രിന്‍സിപ്പാളിന് പരാതി നല്‍കിയെങ്കിലും  നടപടി ഉണ്ടായില്ല. തുടര്‍ന്നായിരുന്നു രാജി.

പ്രശ്നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ജയ് ഹോ ഫൗണ്ടേഷന് ഷബീന പരാതി നല്‍കിയിട്ടുണ്ട്. ഫൗണ്ടേഷന്‍ അധികൃതര്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെയ്ക്ക് കത്തയച്ചു.

Asked to discard hijab, teacher resigned, mumbai

NO COMMENTS

LEAVE A REPLY