134 മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നു

beverages-corporation

ദേശീയ സംസ്ഥാന പാതയുടെ സമീപത്തുള്ള ബിവറേജ് കോര്‍പ്പറേഷന്റെ 134 മദ്യശാലകള്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടും. ദേശീയ പാതയ്ക്ക് സമീപത്ത് ഉള്ള കെടിഡിസി, സ്വകാര്യ ബിയര്‍, വൈന്‍ പാര്‍ലര്‍ തുടങ്ങിയവും പൂട്ടേണ്ടി വരും.
അറൈവ് സേവ് എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. കേരളത്തിലേയും ബിവറേജ് കോര്‍പ്പറേഷനുകള്‍ വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടേണ്ടി വരും.
പകരം സ്ഥലം കണ്ടെത്തുന്നതും മറ്റും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് പല സര്‍ക്കാറുകളും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

NO COMMENTS

LEAVE A REPLY