ശശികലയ്ക്കെതിരെ ദീപ ജയകുമാര്‍

deepa-jayakumar

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ  തോഴി ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ. ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയാകാൻ ഒരുക്കമാണെന്ന് ദീപ ജയകുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പാർട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച ദീപ, ജനങ്ങൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിലിറങ്ങാൻ തയാറാണെന്നും വ്യക്തമാക്കി.

അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും പാർട്ടിയെ ആരു നയിക്കണം എന്ന വിഷയം ജനങ്ങളുടെ തീരുമാനത്തിന് വിടുന്നതാണ് ഉചിതമെന്നും ദീപ പറഞ്ഞു.  ജനാഭിപ്രായം വിലയിരുത്തി വേണം അണ്ണാ ഡി.എം.കെ നേതൃത്വം ഭാവി നടപടികൾ സ്വീകരിക്കേണ്ടത്. -ജീവിച്ചിരുന്ന കാലത്ത് ജയലളിതക്ക് താൽപര്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് ശശികല. ഇത് ജയക്ക് വലിയ പേരുദോഷം ഉണ്ടാക്കി.

ജയലളിതയുടെ  ഏക സഹോദരൻ ജയകുമാറിന്‍റെ മകളാണ് ദീപ.

NO COMMENTS

LEAVE A REPLY