കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍.വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: ഡിജിപി

loknath behara

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിജിപി. സമൂഹ മാധ്യമങ്ങള്‍ ഇതെ കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ഇതെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ നല്‍കികഴിഞ്ഞു. 1091, 1090, 1098 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്.

ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മലപ്പുറത്തും കണ്ണൂരിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധമാണ് ഡിജിപി പറഞ്ഞു.

NO COMMENTS

LEAVE A REPLY