എന്താണ് ജയറാമിന് ലഭിച്ച സർപ്രൈസ് ഗിഫ്റ്റ്

ജയറാമിന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ നിരവധി ആരാധകർ താരത്തിന് ആശംസകൾ അയച്ചിരുന്നു. എന്നാൽ കട്ടപ്പനയിലുള്ള ഡയാന സാബുവാണ് ജയറാമിനെ ഞെട്ടിച്ചത്. ജയറാം ചിത്രങ്ങളുടെ ഒരു എൻസൈക്ലോപീഡിയയാണ് ഡയാന. ജയറാമിന്റെ കന്നിചിത്രമായ അപരൻ മുതൽ പുതുചിത്രമായ അച്ചായൻസ് വരെ എല്ലാം ഡയാനയ്ക്ക് കാണാപാഠം. ‘അപരൻ മുതൽ അച്ചായൻസ് വരെ’ എന്ന പുസ്തകമെഴുതിയാണ് ഡയാന ജയറാമിനെ ഞെട്ടിച്ചത്. കട്ടപ്പനയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഡയാന എത്തി ജയറാമിനെ പിറന്നാൾ ആശംസിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY