ജയലളിതയുടെ മരണം. ദുരൂഹതകള്‍ അക്കമിട്ട് നിരത്തി തമിഴ്നടന്‍ മന്‍സൂര്‍ അലി ഖാന്‍

ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ രംഗത്ത്. ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ മന്‍സൂര്‍ എത്തിയിരുന്നു. ആശുപത്രിയില്‍ സ്വന്തമായി ഇരുന്ന് ഭകഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്ത് ജയലളിത എങ്ങനെയാണ് ഇത്രപെട്ടെന്ന് മരിച്ചതെന്ന് അധികാരപ്പെട്ടവര്‍ വ്യക്തമാക്കണം.
എന്താണ് ജയലളിതയെ ആരെയും കാണിക്കാതെ തടവില്‍ വച്ചത്. ഒരു ഫോട്ടോ പോലും പുറത്ത് വിടാന്‍ അവരുടെ ഒപ്പം ഉണ്ടായിരുന്നവര്‍ തയ്യാറായില്ല. ജയലളിത അനാഥയാണ് അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടത് നമ്മളാണെന്നും മന്‍സൂര്‍ അലി പറഞ്ഞു. ജയലളിതയുടെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം വേണം. അവരെ ആരോ അപായപ്പെടുത്തി എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മന്‍സൂര്‍ അലിഖാന്‍ വ്യക്തമാക്കി.
jayalalitha, death, actor, mansoor ali khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here