പാർലമെന്റ് തടസ്സപ്പെടുന്നതിനാൽ നിലപാട് അറിയിക്കാൻ കഴിയുന്നില്ല: മോഡി

modi

പാർലമെന്റ് പ്രവർത്തിക്കാത്തതിനാൽ നോട്ട് പിൻവലിച്ച നടപടിയിൽ നിലപാട് അറിയിക്കാൻ കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങൾ തള്ളിക്കളഞ്ഞവർ പാർലമെന്റ് തടസ്സപ്പെടുത്തുന്നുവെന്നും മോഡി ആരോപിച്ചു. ഉത്തർ പ്രദേശിലെ ബിജെപി പരിവർത്തൻ യാത്രയ്ക്കിടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് പിൻവലിച്ചതിൽ ഏത് തരത്തിലുള്ള ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്നും മോഡി പറഞ്ഞു. മോശം കാലാവസ്ഥയായതിനാൽ പ്രദേശത്ത് ഹെലികോപ്റ്ററിന് ഇറങ്ങാൻ കവിയാത്തതിനാൽ ഫോണിലൂടെയാണ് പ്രധാനമന്ത്രി റാലിയെ അബിസംബോധന ചെയ്തത്.

പാവങ്ങളുടെയും സാധാരണക്കാരുടെയും സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. പാവങ്ങളുടെ അവകാശങ്ങൾ അഴിമതിക്കാർ കവർന്നെടുക്കുകയാണ്. എല്ലാ പ്രശ്‌നത്തിന് പിന്നിലും അഴിമതിയാണ്. ജനങ്ങളുടെം കഷ്ടപ്പാടും സമർപ്പണവും വെറുതെയാകാൻ അനുവദിക്കില്ലെന്നും മോഡി വ്യക്താമതക്കി.

NO COMMENTS

LEAVE A REPLY