കേട്ടറിഞ്ഞോരീക്കര കാണാൻ പോരേ…

muziris biennale 2016

മുസ്‌രിസ് ബിനാലെയ്ക്ക് നാളെ തുടക്കമാകുകയാണ്. 36രാജ്യങ്ങളിൽ നിന്നായി 97കലാകാരന്മാരാണ് കൊച്ചിയുടെ മണ്ണിൽ കലയുടെ കൂടാരമൊരുക്കുന്നത്. 12 വേദികളിലായി 112 കലാരൂപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 108 ദിവസം നീണ്ടുനിൽക്കുന്ന കാഴ്ചയുടെ ആഘോഷമായ ബിനാലെയുടെ ഇത്തവണത്തെ ആശയം ഉൾക്കാഴ്ചകളുരുവാകുന്നിടം എന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലയാളികളായ കാർട്ടൂണിസ്റ്റ് ഇപി ഉണ്ണിയും എഴുത്തുകാരൻ ഇ പി ഉണ്ണിയും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയിലെ 55 സ്‌കൂളുകളിൽ നിന്നായി 350 വിദ്യാർത്ഥികളും ബിനാലെയുടെ ഭാഗമാകുന്നു.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിദ്യാർത്ഥികൾക്കായുള്ള ബിനാലെ ഉദ്ഘാടനം ചെയ്യും. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങി 11 വേദികളായാണ് ബിനാലെ ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ ആസ്പിൻവോളാണ് ഇത്തവണത്തേയും പ്രധാന വേദി.

ദർബാൾ ഹാൾ, കബ്രാൾഹാൾ, എംഎപി വെയർഹൗസ്, പെപ്പർ ഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ, ടികെഎം വെയർ ഹൗസ്, കാശി ആർട്ട് ഗ്യാലറി, ആനന്ദ് വെയർ ഹൗസ്, തുടങ്ങിയവയാണ് മറ്റ് വേദികൾ.

muziris biennale 2016

NO COMMENTS

LEAVE A REPLY