ഭോപ്പാലിൽ നടന്നത് ഒരു സംസ്ഥാനത്തും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി

pinarayi vijayan

സംസ്‌കാരങ്ങൾ തമ്മിലുള്ള അന്തരമാണ് ഭോപാലിൽ ദൃശ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാൻ പാടില്ലെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സംഘർഷം മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് ശ്രീ രാജ്‌നാഥ് സിങ്ങ് തലശ്ശേരിയിൽ വന്നത്. ഒരു തരത്തിലുള്ള തടസ്സവും ആരും സൃഷ്ടിച്ചിട്ടില്ല. രാജ്യത്താകെയുള്ള പ്രധാന ബിജെപി നേതാക്കൾ കോഴിക്കോട്ട് സമ്മേളിച്ചപ്പോഴും ഒരു ദുരനുഭവവും അവർക്ക് ഉണ്ടായിട്ടില്ല. അതാണ് ഭോപാലിലെ അനുഭവവുമായുള്ള വ്യത്യാസം. അത് സംഘ പരിവാർ സമ്മതിച്ചില്ലെങ്കിലും ജനങ്ങൾ തിരിച്ചറിയുമെന്നും പിണറായി.

pinarayi

pinarayi vijayan

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE