പിണറായി വിജയനെ ഭോപ്പാലിൽ വിലക്കിയ സംഭവം നിർഭാഗ്യകരം: ഉമ്മൻചാണ്ടി

0
37
ummanchandi

മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ വിലക്കിയ സംഭവം നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരു മുഖ്യമന്ത്രിയ്ക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുഭവമാണ് ഇതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതിൽ നാണക്കേട് കേരളാ മുഖ്യമന്ത്രിയ്ക്കല്ല, മധ്യപ്രദേശിനും അവിടുത്തെ മുഖ്യമന്ത്രിയ്ക്കുമാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ജനാധിപത്യ വ്യവസ്ഥിതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ അതിന്റെ പേരിൽ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടി.

NO COMMENTS

LEAVE A REPLY