അന-അൽ ഹഖ് പുറത്തിറങ്ങി

Subscribe to watch more

പ്രശസ്ഥ നടിയും ഗായികയുമായ രഞ്ജിനി ജോസ് പാടി അഭിനയിച്ച അന-അൽ ഹഖ്
എന്ന ഗാനം എത്തി. നബിദിനത്തോടനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

തീവ്രവാദത്തെ തള്ളിപ്പറയുമ്പോഴും, ചിലരെങ്കിലും ഇസ്ലാമിനെ തെറ്റിധരിക്കുന്ന ഈ കാലത്ത് ജാതി മത ഭേദമന്യേ മഹത്തായ സ്‌നേഹത്തിന്റെ സൂഫിപാരമ്പര്യം ഉൾക്കൊള്ളുന്ന നബിദർശനത്തിന്റെ പ്രചരണമാണ് വീഡിയോ എന്ന് അനഅൽ ഹഖിന്റെ ആശയവും, നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്ന ഫസലുദ്ധീൻതങ്ങൾ പറയുന്നു.

പ്രശസ്ത നടനും, ഗായകനും ഗാനരചയിതാവുമായ ശബരീഷ് വർമ്മ (പ്രേമം) ആണ് വരികൾ രചിച്ചിരിക്കുന്നത്. സന്തോഷ് ചന്ദ്രയാണ് പാട്ട് സംവിധാനം ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY