നോട്ടുകൾ റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ

currency abandoned

കോഴിക്കോട് റെയിൽവെ ട്രാക്കിൽനിന്ന് നോട്ടുകൾ കണ്ടെത്തി. കോഴിക്കോട് ടൗൺ സ്‌റ്റേഷന് സമീപത്തുള്ള ട്രാക്കിൽനിന്നാണ് നോട്ടുകൾ കണ്ടെത്തിയത്. പിൻവലിച്ച 500 രൂപയുടെ അഞ്ച് കെട്ടുകളാണ് ഉണ്ടായിരുന്നത്.

റെയിൽവെ ജീവനക്കാരൻ തീവണ്ടി പാളം പരിശഓധിക്കുന്നതിനിടയിലാണ് നോട്ടുകൾ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം റെയിൽവെ അധികൃതരെ അറിയിക്കുകയായിുരുന്നു.

റെയിൽവെ കീമാനും ആർപിഎഫ് അധികൃതരും നോട്ടുകൽ പോലീസിൽ എൽപ്പിച്ചു. 500 ന്റെ രണ്ടരലക്ഷം രൂപ വില വരുന്ന നോട്ടുകളാണ് ഇതെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടുകളുണ്ടോ എന്ന പരിശോധന നടക്കുകയാണ്.

NO COMMENTS

LEAVE A REPLY