ലുലുമാളിലെ കെഎഫ്‌സിയിൽ പച്ചയിറച്ചി; പോലീസ് റെയ്ഡിൽ ഭക്ഷണം പിടിച്ചെടുത്തു

0
445
KFC

കെഎഫ്‌സി സെന്ററിൽ നടത്തിയ റെയ്ഡിൽ പൂർണ്ണമായി വേവാത്ത ഭക്ഷണം പിടിച്ചെടുത്തു. ഇടപ്പള്ളി ലുലുമാളിലെ കെഎഫ്‌സി സെന്ററിൽനിന്നാണ് ശനിയാഴ്ച കളമശ്ശേരി പോലീസ് പൂർണ്ണമായി വേവാതെ വിതരണം ചെയ്തിരുന്ന ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. കെഎഫ്‌സിയിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് പച്ചയിറച്ചിയാണ് ലഭിച്ചതെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

row-meet

അതേ സമയം സംഭവത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ലഭിച്ച പദാർത്ഥങ്ങൾ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന് കൈമാറുകയും അവർ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ കേസ് എടുക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY