വർധ ചുഴലിക്കാറ്റ്; തമിഴ്‌നാടിന് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi

തമിഴ്നാട്ടിലെ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തമിഴ്നാട്ടിലെ ജനജീവിതം സാധാരണ നിലയിലാക്കാനാവശ്യമായ സഹായം നൽകാൻ കേരളം തയ്യാറാണെന്ന് തമിഴ്നാട് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.  തമിഴ്നാട്ടിൽ വസിക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും തമിഴ്നാട് സർക്കാറിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

ചുഴലിക്കൊടുങ്കാറ്റ് ബാധിത പ്രദേശങ്ങളിൽ നിന്ന് ശബരിമല തീർത്ഥാടനത്തിന് എത്തിയ ഭക്തൻമാർ നാട്ടിലേക്കുള്ള യാത്ര പുനക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടറോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

vardah cyclone kerala to help TN

NO COMMENTS

LEAVE A REPLY