വര്‍ധ തീരം തൊട്ടു

വര്‍ധ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി. അതിശക്തമായ കാറ്റും, മഴയുമാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ചെന്നൈ വിമാനത്താവളം മൂന്ന് മണിവരെ അടച്ചു. റെയില്‍ പാളങ്ങള്‍ തകര്‍ന്നു. വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പലയിടത്തും വൈദ്യുതബന്ധം വിഛേദിച്ചിരിക്കുകയാണ്. 7500പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

മരങ്ങള്‍ കടപുഴകി വീണ് റോഡുകള്‍ തടസ്സപ്പെട്ടു. വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.

 

NO COMMENTS

LEAVE A REPLY