വര്‍ധ ചുഴലിക്കാറ്റ് അടുക്കുന്നു. ഭീതിയോടെ ചെന്നൈ

vardha cyclone

വര്‍ധ ചുഴലിക്കാറ്റ് ഇന്ന് ചെന്നൈ തീരം തൊടും. ഇന്നലെ രാത്രിയോടെ കാറ്റും മഴയും തുടങ്ങി. ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയുമാണ് തമിഴ്നാട്ടില്‍ .100-120കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തമിഴ്നാട്, ആന്ധ്ര തീരം തൊടും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അനാവശ്യ യാത്രകള്‍ ഒഴിവാക്കണെമെന്ന് നിര്‍ദേശം ഉണ്ട്. കനത്ത മഴയെത്തുടര്‍ന്ന് എഗ്മോര്‍, ടി നഗര്‍, പാരീസ് എന്നിവിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒരു ട്രെയിന്‍ പൂര്‍ണ്ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗീകമയാും റദ്ദാക്കി. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലെയും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കി. പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

ഐടി കമ്പനികള്‍ക്കും അവധി നല്‍കി.

 

മീന്‍ പിടുത്തക്കാര്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കി.

vardha cyclone, tamil nadu, andra predesh

NO COMMENTS

LEAVE A REPLY