മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസുമായി വീട്ടമ്മ

ഒരു കോടിയുടെ ഫ്ലാറ്റും ഒരു ഇന്നോവ ക്രിസ്റ്റയും!! മലയാള ടെലിവിഷന്‍ രംഗത്ത് പുതുതായി സംപ്രേക്ഷണം  ചെയ്യുന്ന ഒരു റിയാലിറ്റി ഷോയുടെ പ്രൈസ് മണിയാണിത്. ഫ്ളവേഴ്സില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്ന മലയാളി വീട്ടമ്മ എന്ന റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമാണ് ഇത്. ഒന്നാം സ്ഥാനത്തെത്തുന്ന ഒരാള്‍ക്കാണ് ഈ രണ്ട് സമ്മാനവും ലഭിക്കുക. ടെലിവിഷന്‍ രംഗത്ത് ഇതാദ്യമായാണ് വലിയ രണ്ട് സമ്മാനങ്ങള്‍ ഒരു വിജയിയെ തേടിയെത്തുന്നത്.

n2016-12-12-11h38m39s151
കോണ്‍ഫിഡന്റ് ഗ്രൂപ്പ് കൊച്ചി പാലച്ചുവട് നിര്‍മ്മിച്ച ഫ്ളാറ്റാണിത്. മൂന്ന് ബെഡ് റൂം ഫ്ളാറ്റാണിത്. മുഴുവനായി ഫര്‍ണിഷ് ചെയ്ത ശേഷമാണ് വിജയിക്ക് ഫ്ളാറ്റ് കൈമാറുക.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍ മാന്‍ ഡോ.സിജെ റോയ് ആണ് ഗിഫ്റ്റുകള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Subscribe to watch more

 

veettamma-big-price-money

veettamma, reality show, flowers

NO COMMENTS

LEAVE A REPLY