ആന്റണി ആശാന്‍ പറമ്പില്‍ കീഴടങ്ങി

മരട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍  ആന്റണി ആശാന്‍ പറമ്പില്‍ കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ സിഐയ്ക്ക് മുന്നിലാണ് കീഴടങ്ങിയത് . മരട് ക്വട്ടേഷന്‍ കേസിലാണ് കീഴടങ്ങല്‍. ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ട് പോയി വീട്ടുതടങ്കലിലാക്കി മര്‍ദ്ധിച്ച കേസാണിത്. കേസിലെ ഒന്നാം പ്രതിയാണ് ആന്റണി ആശാന്‍ പറമ്പില്‍.നഗരസഭാ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററാണ് കേസിലെ രണ്ടാം പ്രതി. ഇയാളും കീഴടങ്ങിയിട്ടുണ്ട്.

ഐഎന്‍ടിയുസി പ്രവര്‍ത്തകനായ നെട്ടൂര്‍ ആലങ്കപ്പറമ്പില്‍ എഎം ഷൂക്കൂറിനെയാണ് ആന്റണി അടക്കമുള്ളവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്. മരടിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ട് പോകല്‍.  ഒളിവിലായിരുന്ന ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് ഉണ്ടായ കേസാണിത്, രാഷ്ട്രീയപരമായി കെട്ടിച്ചമച്ച കേസാണിതെന്ന് ആന്റണി ആശാന്‍ പറമ്പില്‍ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY