ഐഎഫ്എഫ്കെയില്‍ ‘തറ ടിക്കറ്റ്’ ഇല്ല

ഐഎഫ്എഫ്കെ യ്ക്ക് ഡെലിഗേറ്റ്സിനെ തറയില്‍ ഇരുന്ന് സിനിമ കാണാന്‍ പറ്റില്ല!! ഇന്നലെ മുതലാണ് ഈ തീരുമാനം നടപ്പാക്കി തുടങ്ങിയത്.  ബോര്‍ഡും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ തിയറ്ററിനുള്ളിൽ തറയിലിരുന്നു സിനിമ കാണാൻ ആരെയും അനുവദിക്കുന്നതല്ല !” എന്നാണ് ബോര്‍ഡിലുള്ളത്.
മണിക്കൂറോളം പൊരിവെയിലത്ത് ക്യൂ നിന്ന് തിയറ്ററിനു മുന്നിലെത്തിയപ്പോഴാണ് സിനിമാ പ്രേമികള്‍ ഇത് കണ്ടത്. ന്യൂ തിയറ്ററിലെ 2, 3 സ്ക്രീനുകളിലാണ് കഴിഞ്ഞ ദിവസം മുതൽ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സീറ്റിംഗ് കപ്പാസിറ്റി 173 മാത്രമാണെന്നും പുറത്ത് എഴുതി വെച്ചിരിക്കുന്നു. തിരുവനന്തപുരത്തെ ഏറ്റവും വലിയ തിയറ്ററായിരുന്ന ന്യൂ ചെറിയ മൂന്നു തിയറ്ററുകളാക്കി മാറ്റിയതും അധികമാളുകളെ ഉൾക്കൊള്ളാൻ പറ്റാത്തതിനു കാരണമാണ് വർധിച്ച പ്രേക്ഷക പങ്കാളിത്തവും തിരക്കിനു കാരണമാണ്. ഇതിനെതിരെ സിനിമാ പ്രേമികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY