നോട്ട് നിരോധനം: ജന പിന്തുണ കുറഞ്ഞതായി സര്‍വെ ഫലം

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധന തീരുമാനത്തില്‍ ജന പിന്തുണ കുറയുന്നതായി സര്‍വെ ഫലം. സിറ്റിസൺ എൻഗേജ്​മെൻറ്​ പ്ലാറ്റ്​ഫോം എന്ന സ്​ഥാപനമാണ്​ നടത്തിയ സര്‍വ്വെയിലാണ് ഈ ഫലം പുറത്ത് വന്നിരിക്കുന്നത്. ഇന്നലെയാണ് ഇത്​ സംബന്ധിച്ച സർവേ ഫലം പുറത്ത്​ വന്നത്​.

സർവേയിൽ മുമ്പ്​ നോട്ട്​ നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോൾ സർക്കാരി​െൻറ തീരുമാനത്തെ എതിർക്കുകയാണ്​.  വ്യാപകമായി പുതിയ നോട്ട് കണ്ടെടുത്തതും, സംസ്ഥാന സ്ഥാപനങ്ങല്‍ സംശയത്തിന്റെ നിഴലിന്‍ വന്നതോടെ ജനങ്ങള്‍ക്ക് ഈ തീരുമാനത്തോടുള്ള വിശ്വാസ്യത കുറഞ്ഞു.  മൂന്നാഴ്​ച മുമ്പ്​ ഇവർ നടത്തിയ സർവേയിൽ ഏകദേശം 51 അനുകൂലിച്ചിരുന്നുവെങ്കില്‍  പുതിയ സർവേയിൽ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. ആറ്​ ശതമാനം ​പേരായിരുന്നു മുമ്പ്​ നടത്തിയ സർവേയിൽ നോട്ട്​ പിൻവലിക്കൽ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ സർക്കാരിന്​ വൻ വീഴ്​ച പറ്റിയെന്ന്​ അഭിപ്രായപ്പെട്ടത്​. പുതിയ സർവേയിൽ ഇത്​ 25 ശതമാനമായി ഉയര്‍ന്നു​.

NO COMMENTS

LEAVE A REPLY