Advertisement

പിടി മുറുക്കി ആര്‍ബിഐ. അടുത്തത് ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍

December 13, 2016
Google News 0 minutes Read

നോട്ട് നിരോധനം വന്നത് മുതലുള്ള ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം. ആര്‍ബിഐയുടേതാണ് നിര്‍ദേശം. നോട്ട് നിരോധനത്തിന് ശേഷം ബാങ്കിലെത്തിയവരെ തിരിച്ചറിയാനാണിത്. ഒപ്പം ബാങ്കുകളില്‍ പണം സൂക്ഷിക്കുന്ന ചെസ്റ്ററുകളിലെ ദൃശ്യങ്ങളും സൂക്ഷിച്ച് വയ്ക്കണം. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി ഈ മാസത്തോടെ തീരുന്നതിനാല്‍  കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്ക് ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ബാങ്ക് ജീവനക്കാരിലൂടെ തന്നെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നാണ് ആര്‍ബിഐ കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here