വിദ്യാര്‍ത്ഥി പ്രതിഷേധം: എന്‍ജിനീയറിംഗ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മുടങ്ങി

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മുടങ്ങി. തീരുവനന്തപുരത്ത് മൂന്നിടത്തും തൃശ്ശൂരും പാലക്കാടും ഓരോ കോളേജിലുമാണ് പരീക്ഷകള്‍ മുടങ്ങിയത്.
പരീക്ഷയുടെ നടത്തിപ്പ് ചുമതല സ്വകാര്യ ഏജന്‍സിയ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. അഞ്ചിടങ്ങളിലാണ് പരീക്ഷ മുടങ്ങിയത്. മുടങ്ങിയ കോളേജുകളിലെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നാണ് സര്‍വകലാശാല വിസി അറിയിച്ചത്.

 

NO COMMENTS

LEAVE A REPLY