“ബോളിവുഡ് സിനിമകളിലും ഭേദം നീല ചിത്രങ്ങൾ” – സണ്ണി ലിയോണി

sunny leone about sexism in bollywood industry

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളിൽ ഒരാളായി ബോളിവുഡ് താരം സണ്ണി ലിയോണിയെ ബിബിസി തിരഞ്ഞെടുത്തിരുന്നു.

എന്നാൽ ഈ അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞത് ഞെട്ടിക്കുന്ന പ്രസ്ഥാവനയുടെ പേരിലാണ്. ബോളിവുഡിൽ തനിക്ക് പലതവണ ലിംഗവിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുമ്പ് നീല ചലച്ചിത്രമേഘലയിൽ ജോലി ചെയ്തിരുന്നപ്പോൾ അത്തരം അനുഭവങ്ങളൊന്നും വന്നിട്ടില്ലെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ ബോളിവുഡ് സിനിമകളിലും ഭേദം നീല ചലച്ചിത്ര മേഘലയാണെന്നാണ് താരം പറയുന്നത്. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സണ്ണി ഇത് പറഞ്ഞത്.

താൻ ഇപ്പോഴും തന്റെ ഭൂതകാലത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയാണെന്നും, എന്താണ് ചെയ്തിരുന്നത് എന്നതിനെ കുറിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും, അത്തരത്തിൽ ഒരു ഇമേജ് വന്നതിൽ തനിക്ക് നിരാശയില്ലെന്നും സണ്ണി തുറന്നടിച്ചു.

അടുത്തിടെ സണ്ണി ഭാരതീയ സംസ്‌കാരം നശിപ്പിക്കുകയാണ് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിനോട് താരത്തിന്റെ പ്രതികരണം ഇങ്ങനെ : ‘ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത തീരുമാനങ്ങളോട് നിങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ലെന്ന സത്യം ഞാൻ മനസ്സിലാക്കുന്നു, അതിനെ ഞാൻ ബഹുമാനിക്കുന്നു. ഞാൻ ഒരിക്കലും എന്റെ വീഡിയോകളും ചിത്രങ്ങളും ആരെയും നിർബന്ധിച്ച് കാണിച്ചിട്ടില്ല. എന്നെ ഇഷ്ടമല്ലാത്തവർ എന്നെ ഗൂഗിളിൽ സർച്ച് ചെയ്യാതെ ഇരുക്കുക.’

മുമ്പ് നീലചിത്ര നടിയായിരുന്ന സണ്ണി പിന്നീട് ബോളിവുഡ് സിനിമകളിലേക്ക് ചേക്കേറുകയും, ഇപ്പോൾ സൺലസ്റ്റ് പിക്‌ച്ചേഴ്‌സ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയുമാണ്.

sunny leone about sexism in bollywood industry

NO COMMENTS

LEAVE A REPLY