രാകേഷ് ശർമയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആമിർ ചിത്രത്തിന് പേരിട്ടു

aamir biopic rakesh sharma

ബോളിവുഡിന്റെ പർഫക്ഷനിസ്റ്റ് ആമിർ ഖാന്റെ പുതിയ ചിത്രം എത്തുന്നു. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനായ രാകേഷ് ശർമയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് പോരിനെ കുറിച്ച് ഔദ്യോഗിക സ്ഥിതീകരണം വരുന്നത്. ‘സാരെ ജഹാൻസെ അച്ഛാ’ എന്നതാണ് ചിത്രത്തിന്റെ പേര്.

സല്യൂട്ട് എന്നോ സാരെ ജഹാൻസെ അച്ഛാ എന്നോ ആയിരുന്നു ചിത്രത്തിന് പേരിടാൻ തീരുമാനിച്ചിരുന്നത്. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെയിരിക്കും എന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചോദ്യത്തിന് രകേഷ് ഉത്തരം പറഞ്ഞത് ടസാരെ ജഹാൻസെ അച്ഛാ’ എന്നാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന് ആ പേരിടാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു.

aamir biopic rakesh sharma

NO COMMENTS

LEAVE A REPLY