അജ്മാനിൽ ഭീമയുടെ പുതിയ ഷോറൂം തുറന്നു

ajman new bheema showroom

ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത്തെ ഷോറൂം അജ്മാനിൽ. 1400 സ്‌ക്വയർ ഫീറ്റിൽ പണികഴിപ്പിച്ച ഈ ഷോറൂം അജ്മാൻ മുഷ്രിഫിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അജമാനിലെ രാജകുടുംബാംഗമായ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് ബിൻ റാഷിദ് അൽ നുവാമിയും, ചലച്ചിത്ര താരം ആശാ ശരത്തും ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

പരമ്പരാഗത-ആന്റിക്-റെഗുലർ വെയർ ഡിസൈനുകൾ 22 കാരറ്റിന്റെ തനി തങ്കത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് പുറമേ 21 കാരറ്റ്-18 കാരറ്റ് സ്വർണ്ണാഭരണങ്ങൾ, ഡയമണ്ട് പോലുള്ള മറ്റ് വിലപിടിപ്പുള്ള കല്ലുകൾ, എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വൻ ശേഖരങ്ങളും ഇവിടെ ലഭ്യമാണ്.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലുള്ളവരെയും, ഗൾഫ് രാജ്യക്കാരെയും ലക്ഷ്യമിട്ടാണ് കളക്ഷനുകൾ ഒരുക്കിയിരിക്കുന്നത്.

ഭീമയുടെ യുഎഇ ഡിവിഷനിൽ വെള്ളി ആഭരണങ്ങൾക്കായി പ്രത്യേകം വിഭാഗം തന്നെ ഒരുക്കിയ ആദ്യ ഷോറൂമായിരിക്കും അജ്മാനിലേത്.

ajman new bheema showroom

NO COMMENTS

LEAVE A REPLY