പണമില്ല: ഇടപാടുകാര്‍ ബാങ്ക് ഉപരോധിച്ചു

പണം കിട്ടാത്തതിനെ തുടർന്ന്​ ഇടപാടുകാർ ബാങ്ക്​ ശാഖ ഉപരോധിച്ചു. വയനാട്​ പുൽപള്ളി കാപ്പിസെറ്റ്​ എസ്​ബിഐ ശാഖയാണ്​ ഇടപാടുകാർ ഉപരോധിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ  പണമില്ലെന്ന്​ പറഞ്ഞതോടെയാണ്​ ഇടപാടുകാർ ബാങ്ക്​ ശാഖ ഉപരോധിച്ചത്​.

ക്ഷീരസംഘങ്ങൾ  കർഷകർക്ക്​ നൽകേണ്ട പണത്തിന്​ ചെക്ക്​ നൽകുകയായിരുന്നു. ഇതുമായി ബാങ്കിലെത്തിയ കർഷ​കരോട്​ പണമില്ലെന്ന്​ അറിയിച്ച്​ തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്ക്​ അധികൃതർ തിരിച്ചു. ദിവസവും ടോക്കൺ നൽകുന്നുണ്ടെങ്കിലും ആവശ്യമായ പണമില്ലെന്നാണ് ​ ബാങ്ക്​ ഇടപാടുകാരെ അറിയിക്കുക. ഇതേ തുടർന്നാണ്​ ക്ഷീരകർഷകരുടെ നേതൃത്വത്തിൽ ബാങ്ക്​ ശാഖ ഉപരോധിച്ചത്​.

NO COMMENTS

LEAVE A REPLY