പാലക്കാട് കാര്‍ മറിഞ്ഞു;രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

car-accident palakkad

വാളയാറിനടുത്ത്​ അട്ടപ്പള്ളത്ത്​ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്​ രണ്ട്​ എഞ്ചിനീയറിങ്ങ്​ കോളജ്​ വിദ്യാർഥികൾ മരിച്ചു. തമിഴ്​നാട് സ്വദേശികളായ മഹേന്ദ്രൻ ധനശേഖരൻ  എന്നിവരാണ്​ മരിച്ചത്​.ഇന്ന് രാവിലെ 8.45ഒാടെയാണ്​ സംഭവം.

കാറിന്റെ ടയര്‍ പൊട്ടി മറിയുകയായിരുന്നു. കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് വന്ന് മടങ്ങിയ ഒമ്പതംഗ സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്.ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ്​ കോളജ്​ വിദ്യാർഥികളാണിവര്‍.  . പരിക്കേറ്റവരെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY