സിബിഎസ്ഇ സ്ക്കൂളുകള്‍ ഇനി കറന്‍സി രഹിതം

cbse cash less cbse 10th board exam results delay cbse plus two moderation final decision this week

സിബിഎസ്ഇ സ്ക്കൂളുകളിലെ മുഴുവന്‍ പണമിടപാടുകളും കറന്‍സി രഹിതമാകണമെന്ന് ബോര്‍ഡ് നിര്‍ദേശം. ഫീസ് വാങ്ങലും അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളവും ജനുവരിമുതലാണ് കറന്‍സി രഹിതമാകുക.
സ്ക്കൂള്‍ ഫീസ് പരീക്ഷാ ഫീസ് തുടങ്ങിയ എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴിയോ ചെക്ക് വഴിയോ അടയ്ക്കണം. സിബിഎസ്ഇ അഫിലിയേറ്റഡ് സ്കക്കൂളുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു.
കറന്‍സി രഹിത ഇടപാടുകളെ കുറിച്ച് മുതിര്‍ന്ന കുട്ടികള്‍ അയലത്തുള്ളവരെ ബോധവല്‍ക്കരിക്കണം.
കുട്ടികള്‍ക്ക് ഇതേ കുറിച്ച് ബോധവല്‍ക്കരണം കൊടുക്കാന്‍ ശില്പശാലകള്‍, സെമിനാറുകള്‍, ഉപന്യാസ രചന, മുദ്രാവാക്യ രചന, പ്രസംഗ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കണമെന്നും സ്ക്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

CBSE schools to collect fees online, cbse cash less

NO COMMENTS

LEAVE A REPLY