ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജുവിനെതിരെ 450കോടിയുടെ അഴിമതി ആരോപണം

അരുണാചല്‍ പ്രദേശിലെ 450കോടി കുംഭകോണത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജു വിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. ജലവൈദ്യുത പദ്ധതിയുടെ കരാരുകാരന്‍ കിരണ്‍ റിജിജുവിന്റെ അടുത്ത ബന്ധുവാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകളും കോണ്‍ഗ്രസ് പുറത്ത് വിട്ടു.ബില്ലുകള്‍ പെരുപ്പിച്ച് കാണിച്ച് 450കോടി രൂപയുടെ കുംഭകോണം നടന്നുവെന്നാണ് ആരോപണം.
റിജിജു വിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ച് കഴിഞ്ഞു. ഇതിന്‍മേല്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അത് വരെ റിജിജു മന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണെമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വൈദ്യുത പദ്ധതിയിലെ കുംഭകോണത്തെ കുറിച്ച് വടക്കു കിഴക്കന്‍ പവര്‍ കോര്‍പ്പറേഷന്റെ മുഖ്യ വിജിലന്‍സ് ഓഫീസര്‍ അന്വേഷിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കരാറുകാര്‍ക്ക് പണം നല്‍കുന്നത് നിറുത്തി വച്ചിരുന്നു

NO COMMENTS

LEAVE A REPLY