സുഷമ സ്വരാജിനെ ഐസിയുവില്‍ നിന്ന് മാറ്റി

sushma swaraj kidney transplantation

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി.  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ  കാര്‍ഡിയോ-ന്യൂറോ സെന്‍ററിലെ പ്രത്യേക വാര്‍ഡിലാണ് സുഷമ ഇപ്പോള്‍.

ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം മന്ത്രിയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 10 ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിയരുന്നു സുഷമ സ്വരാജിന്റെ ശസ്ത്രക്രിയ. ഡോ. മുകുത് മിന്‍സ്, ഡോ.വി.കെ. ബന്‍സാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 പേരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

sushama Sweraj, AIIMS, kidney transplantation, minister, ICU

NO COMMENTS

LEAVE A REPLY