അഗസ്റ്റാ വെസ്റ്റ് ലാന്റ് ഇടപാട്. ഇടനിലക്കാരന്റെ ഡയറി പുറത്ത്!!

AgustaWestland scam

അഗസ്റ്റാ വെസ്റ്റാലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരന്റെ ഡയറി പുറത്ത്.
രാഷ്ട്രീയ കുടുംബത്തിന് 120കോടി രൂപ നല്‍കിയതായി ഡയറിയില്‍ ഉണ്ട്. ആകെ 450കോടി രൂപ രാഷ്ട്രീയക്കാര്‍ക്ക് മാത്രം നല്‍കിയതായും ഡയറിയിലുണ്ട്. ഇതോടെ ഈ കേസില്‍ കൂടതല്‍ രാഷ്ട്രീയക്കാര്‍ കുടുങ്ങും എന്ന കാര്യത്തില്‍ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉയര്‍ന്ന വ്യോമസേന നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു.
3600കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ ഇതില്‍ 500കോടിരൂപയോളം രൂപ കോഴ കൊടുത്തു എന്ന കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്ന ഇടപാടാണ്.

എപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രാഷ്ടീയ നേതാവിന് 25 കോടിയും,പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് . 60കോടി, വ്യോമ സേനാ മേധാവികള്‍ക്കും 50കോടി. എന്നിങ്ങനെയെല്ലാം ഡയറിയില്‍ കോഴ നല്‍കിയതായി എഴുതിയിട്ടുണ്ട്.  ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറി കുറിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം പുറത്ത് വന്ന ഇമെയിലില്‍ ആരെയൊക്കെ സ്വാധീനിക്കണെമെന്നും എഴുതിയിട്ടുണ്ട്.

AgustaWestland scam,middle man, diary, proof, upa

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews