പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്. പതഞ്ജലിയ്ക്ക് 11 ലക്ഷം പിഴ

baba ramdevs pathanjali group

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിന്റ പതഞ്​ജലി ഗ്രൂപ്പിന്​ 11 ലക്ഷം രൂപ പിഴ. ഹരിദ്വാർ അഡീഷണൽ ഡിസ്​ട്രിക്​ട്​​ മജിസ്​ട്രേറ്റ്​ ലളിത്​ നരേൻ മിസ്രയാണ്​​ പിഴ വിധിച്ചത്​. ​
മറ്റ്​ കമ്പനികൾ നിർമ്മിച്ച ഉൽപന്നങ്ങൾ സ്വന്തം ലേബലിൽ വിറ്റതും അവയുടെ പരസ്യം നൽകിയതുമാണ്​ പിഴയ്ക്ക് കാരണമായത്​. ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52,53 വകുപ്പുകളും പാക്കേജിങ്​ ആൻഡ്​ ലേബലിങ്​ ആക്​ടി​ലെ വകുപ്പുകൾ പ്രകാരവുമാണ്​ ​ പിഴ. ഒരു മാസത്തിനകം പിഴ ഒടുക്കണം.

pathanjali, baba ramdev, court

NO COMMENTS

LEAVE A REPLY