പുതിയ നോട്ടടിക്കാന്‍ കള്ളനോട്ടടിക്കാരുടെ പ്രസ്സിന് കൊട്ടേഷന്‍ കൊടുക്കണം-ബെന്യാമിന്‍

benyamin

നോട്ട് ക്ഷാമത്തെ കളിയാക്കി എഴുത്തുകാരന്‍ ബെന്യാമിന്‍. കള്ളപ്പണമെന്നും കയ്യിലില്ലാത്ത പാവങ്ങള്‍ക്ക് പണമില്ല. നോട്ട് ക്ഷാമത്തില്‍ വലയുന്ന പാവങ്ങളെ രക്ഷിക്കാന്‍ കള്ളനോട്ടടിക്കാരുടെ പ്രസില്‍ പുതിയ നോട്ടുകള്‍ അച്ചടിക്കണമെന്നാണ് ബെന്യാമിന്റെ അവശ്യം. അല്ലാത്ത പ്രസുകളെല്ലാം കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ തിരക്കിലാണ്. നോട്ട് കുറച്ച് ക്വാളിറ്റി കുറഞ്ഞതാണെങ്കിലും സാരമില്ല, അരി വേടിക്കാനുള്ളതാണെന്നും ബെന്യാമിന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കും

ബഹുമാനപ്പെട്ട ആർ.ബി.ഐ സാർ. നിങ്ങളുടെ പ്രസ്‌ നാട്ടിലെ കള്ളപ്പണക്കാരുടെ പണം വെളുപ്പിക്കുന്ന തിരക്കിലാണെന്ന് അനുദിനം ലഭിക്കുന്ന വാർത്തകളിൽ നിന്നും മനസിലാവുന്നു. കള്ളപ്പണമൊന്നും കയ്യിലില്ലാത്ത പാവങ്ങൾക്ക്‌ എവിടെ നിന്ന് പണം ലഭിക്കും..? നാട്ടിലെ കള്ള നോട്ടടിക്കാരുടെ വെറുതെ കിടക്കുന്ന പ്രസുകൾക്ക്‌ ക്വൊട്ടേഷൻ കൊടുക്കു സാർ. അവർ നിങ്ങളടിക്കുന്നതിലും നല്ല നോട്ടടിച്ചു തരും. ഞങ്ങൾ പാവങ്ങൾ ഇത്തിരി ക്വാളിറ്റി കുറഞ്ഞതുകൊണ്ടും കഴിഞ്ഞോളാം സാർ. അത്‌ പൂഴ്ത്തിവയ്ക്കാനുള്ളതല്ല. അരി വാങ്ങാനാണ്‌. ആഹാരത്തിനു മുൻപും പിൻപും ദേശീയഗാനം ആലപിക്കുന്ന ഒരു സാധാരണക്കാരന്റെ അഭ്യർത്ഥന തള്ളിക്കളയല്ലേ സാർ.

NO COMMENTS

LEAVE A REPLY