സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കില്ല: സുപ്രീം കോടതി

The Supreme Court of India supreme court bans medical allotment supreme court directs RBI

സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാന്‍ ആവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇപ്പോള്‍ ഇളവ് നല്‍കിയാല്‍ സര്‍ക്കാറിന്റെ പദ്ധതിയെ ബാധിക്കും. 14ദിവസം കൂടി കാത്തിരുന്ന് കൂടേയെന്നും കോടതി സഹകരണ ബാങ്കുകളോട് ചോദിച്ചു. ശേഖരിച്ച നോട്ടുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കാമെന്നും കോടതി വ്യക്തമാക്കി.

24000രൂപപോലും ആഴ്ചയില്‍ നല്‍കാന്‍ സാധിക്കാത്തത് എന്താണെന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ചിലരുടെ കൈവശം മാത്രം എങ്ങനെ കുറേയധികം പുതിയ നോട്ടുകള്‍ എത്തുന്നുവെന്നും കോടതി ചോദിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് പഴയ നോട്ട് ഉപയോഗിക്കുന്നതില്‍ എന്താണ് തടസ്സമെന്നും കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാ ബാങ്കുകളിലും ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY