വനിതാ ഡോക്ടറുടെ മൃതദേഹം അഴുകിയ നിലയില്‍

breaking-news

വനിതാ ആയുര്‍വേദ ഡോക്ടറെ വാടക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ പൂങ്കുന്നം എംജി നഗര്‍ മഹാലക്ഷ്മി നിവാസില്‍ മഹാലക്ഷ്മി ആണ് മരിച്ചത്. ജീര്‍ണ്ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളപ്പാറയിലെ ആയുര്‍വേദ ഔഷധശാലയിലെ ഡോക്ടറായിരുന്നു മഹാലക്ഷ്മി. വാടകവീട്ടില്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.  വീട്ടുകാരുമായും അടുപ്പം ഉണ്ടായിരുന്നില്ല.

മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY