2255, ആ നമ്പര്‍ മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു

ഇരുപതാം നൂറ്റാണ്ടിലെ വിന്‍സന്റ് ഗോമസിനെ ഓര്‍മ്മയില്ലേ? മെ നമ്പര്‍ ഈസ് 2255 എന്ന ഡയലോഗ് മതി , ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയെ ഓര്‍മ്മവരാന്‍. മോഹന്‍ലാലിന്റെ അഭിനയ ജീവിത്തിലെ ആ മികച്ച കഥാപാത്രം പറയുന്ന ആ നമ്പര്‍ ഇനി മോഹന്‍ലാലിനൊപ്പം എപ്പോഴും ഉണ്ടാകും. ഫോണ്‍ നമ്പറായല്ല, മറിച്ച് കാറിന്റെ നമ്പറായാണ് ഈ വരവ്. മോഹന്‍ലാലിന്റെ പുതിയ ലാന്റ് ക്രൂയിസറിന്റെ നമ്പറാണിത്. എറണാകുളത്താണ് വണ്ടി രജിസ്റ്റര്‍ ചെയ്തത്.

NO COMMENTS

LEAVE A REPLY