മുനവ്വറലി ശിഹാബ്​ തങ്ങൾ മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്ഥാന അധ്യക്ഷന്‍

munawar ali shihab thangal

മുനവ്വറലി ശിഹാബ്​ തങ്ങൾ മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്ഥാന അധ്യക്ഷനാവും. പി.കെ ഫിറോസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും  എം.എ സമദ് ട്രഷററുമാകും. പാണക്കാട്​ ചേർന്ന മുസ്​ലിം ലീഗ്​ നേതൃയോഗമാണ് ഇത്​ സംബന്ധിച്ച്​ തീരുമാനമെടുത്തത്​.

സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിൽ മുസ്​ലിം ലീഗ്​ സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ്, നിയമസഭാ കക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡൻറ്​ സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു. ഇന്ന്​ കോഴിക്കോട്​ ചേരുന്ന യൂത്ത്​ ലീഗ്​ സംസ്ഥാന കൗൺസിൽ യൂത്ത്​ ലീഗ്​ ഭാരവാഹികളെ പ്രഖ്യാപിക്കും.

NO COMMENTS

LEAVE A REPLY